എംജി നീന്തൽ: പാലാ സെന്റ് തോമസ് അൽഫോൻസാ കോളേജുകൾ മുന്നിൽ


എംജി നീന്തൽ: പാലാ സെന്റ് തോമസ് അൽഫോൻസാ കോളേജുകൾ മുന്നിൽ

 സെന്റ് തോമസ് കോളേജിൽ ആരംഭിച്ച മഹാത്മാഗാന്ധി സർവ്വകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ 86 പോയിന്റുമായി പാലാ സെന്റ് തോമസ് കോളേജും  വനിതാ വിഭാഗത്തിൽ 94 പോയിന്റുമായി പാലാ അൽഫോൻസാ കോളേജും മുന്നിട്ടു നിൽക്കുന്നു. 

പുരുഷ വിഭാഗത്തിൽ മുൻവർഷത്തെ ചാമ്പ്യന്മാരായ കോതമംഗലം മാർ അത്തനെഷ്യസ്  കോളേജ് രണ്ടാമതും സെന്റ് സ്റ്റീഫൻസ് കോളേജ്  മൂന്നാമതും നിൽക്കുന്നു. വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതും നിൽക്കുന്നു. ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച അവസാനിക്കും. 

പുരുഷ വിഭാഗം വാട്ടർ പോളോയിൽ പാലാ സെന്റ് തോമസ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി എന്നിവർ ലീഗ് റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ  കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ്, മഹാത്മാഗാന്ധി സർവ്വകലാശാല കായിക വിഭാഗം മേധാവി ഡോ ബിനു ജോർജ് വർഗീസ്,  വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments