തൃശ്ശൂർ ചാമക്കാല ബീച്ചില്‍ ജിപ്സി ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ 14 കാരൻ മരിച്ചു. മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ബീച്ചില്‍ കളിക്കാനെത്തിയതായിരുന്നു സിനാൻ. സംഭവത്തില്‍ വാഹനം ഓടിച്ച കയ്പമംഗലം സ്വദേശി ഷജീറിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബീച്ചില്‍ കളിക്കാനെത്തിയ നാല് കുട്ടികളെ ജിപ്സിക്ക് പിന്നില്‍ കയറ്റിയാണ് ഷജീർ അഭ്യാസപ്രകടനം നടത്തിയത്. യാതൊരു സുരക്ഷയുമില്ലാതെ ആയിരുന്നു ഈ അഭ്യാസം.
ഇതിനിടെ, വാഹനം വെട്ടിത്തിരിക്കുന്നതിനിടെ സിനാൻ പുറത്തേക്ക് തെറിച്ചു വീഴുകയും, നിയന്ത്രണം വിട്ട ജിപ്സി കുട്ടിയുടെ മുകളിലേക്ക് മറിയുകയുമായിരുന്നു.




0 Comments