കാവിന്‍പുറം ക്ഷേത്രത്തില്‍ അയ്യപ്പന് നെയ്യഭിഷേകം 20 ന്




ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ശാസ്താവിന് നെയ്യഭിഷേകവും എള്ളുപായസ നിവേദ്യവും നീരാജനവും ശനിയാഴ്ച നടക്കും. 
 
ശബരിമലയ്ക്ക് പോകാന്‍ ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാകുന്നവര്‍ മണ്ഡലകാലത്ത് കാവിന്‍പുറം ക്ഷേത്രത്തില്‍ അയ്യപ്പന് നെയ്യഭിഷേകം നടത്താറുണ്ട്. മണ്ഡലകാലത്ത് ശനിയാഴ്ചകളിലാണ് നെയ്യഭിഷേകം നടക്കുന്നത്. ഇതോടൊപ്പം ഭക്തജനങ്ങളുടെ ആവശ്യപ്രകാരം പാല്‍, എണ്ണ, കരിക്ക് എന്നിവയും അഭിഷേകം നടത്താറുണ്ട്. 
 

ഇത്തവണ നെയ്യഭിഷേകമാണ് നടത്തുന്നത്. ഉപദേവനായ ശാസ്താവിന് നീരാജനവും എള്ളുപായസവും സമര്‍പ്പിച്ച് വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് നെയ്യഭിഷേകം നടത്തുന്നത്. രാവിലെ 8.30 ന് ആരംഭിക്കും. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 9 ന് പ്രസാദ വിതരണം.
 
 
 
ഭക്തജനങ്ങള്‍ ശുദ്ധമായ നെയ്യ് അഭിഷേകത്തിനായി ക്ഷേത്രത്തില്‍ എത്തിക്കുക. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ നിന്നുതന്നെ നെയ്യ് ലഭ്യമാക്കും. അന്ന് വൈകിട്ട് (20.12.2025) വിശേഷാല്‍ ദീപാരാധനയും ഭജനയുമുണ്ട്. 

നെയ്യഭിഷേകത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഭക്തര്‍ 9745260444 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments