കുട്ടികൾ മനസ്സിൽ കണ്ടു....മാത്യൂസ് അത് മാനത്തു കണ്ടു...



കുട്ടികൾ മനസ്സിൽ കണ്ടു , മാത്യൂസ് അത് മാനത്തു കണ്ടു

  ഉണ്ണി മിശിഹാപള്ളി പരിസര ത്തിലൂടെ പോകവേയാണ്. മാത്യൂസ് പെരുമനങ്ങാടിന് ആ വെളിപാടുണ്ടായത്. കുട്ടി കൾക്ക് കളിക്കുവാൻ ഒരു നല്ല ഫുട്ബോളില്ല മാത്യൂസ് ഒട്ടും മടിച്ചില്ല റിസൾട്ട് വന്ന് താൻ ജയിച്ച ഉടൻ തന്നെ കുട്ടികൾക്ക് ഒരു ഫുട്ബോൾ സമ്മാനമായി നല്കി.പൊതുവേ സ്പോർട്സ് പ്രേമിയായ മാത്യൂസിന് ഫുട്ബോൾ കളിയോട് ഒരു പ്രത്യേക കമ്പമുണ്ട്.


രണ്ടു തവണ ജയിച്ചു മെമ്പറായപ്പോഴും യുവജനങ്ങളുടെ കഴിവുകൾ തിരിച്ചറിയുവാനായി പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ മുഖ്യ സംഘാടകനായിരുന്നു മാത്യൂസ് . കുട്ടികളുടെ മനസ്സിലും നല്ല ഒരു ഫുട്ബോൾ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.


പക്ഷേ തിരഞ്ഞെടുപ്പിന് മുൻപേ അക്കാര്യം ചോദിക്കാനും ഒരു മടി.
എന്തായാലും മാത്യൂസ് അത് മനസ്റ്ററിഞ്ഞു ചെയ്തു. പുതിയ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യുവാനുള്ള ദിവസം ഞായറാഴ്ച ആണന്നിരിക്കെ അതിനു മുൻപേ ഫുട്ബോൾ സമ്മാനിച്ച് തന്റെ സ്പോർടിനോടുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു!ഇപ്പോൾ കുട്ടികളും ഹാപ്പി , മാത്യൂസും ഹാപ്പി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments