അനധികൃതമായി വീട്ടിൽ സൂക്ഷിച്ചത് 60 കിലോ ചന്ദനത്തടികൾ; പിടിച്ചെടുത്ത് വനംവകുപ്പ്

 

വിൽപ്പനയ്ക്കായി ചെത്തിയൊരുക്കി വീട്ടില്‍ സൂക്ഷിച്ച 60 കിലോ ചന്ദനത്തടികൾ പിടിച്ചെടുത്ത് വനംവകുപ്പ്. വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി 72 കാരനായ രാഘവന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തടികളാണ് പിടിച്ചെടുത്തത്. 


മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് പിടികൂടിയ ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു. മാന്ദാമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) സജീവ് കുമാര്‍,


 രാജേഷ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.യു. രാജകുമാര്‍, ദീപു കെ.വി, ഷിജു കെ.എസ്, രാഹുല്‍ ശങ്കര്‍, ബിജേഷ് ങആ, അനില്‍കുമാര്‍ കെ.എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. 


പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments