വൃദ്ധ ദമ്പതികളിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ കടുത്തുരുത്തി പോലീസിന്റെ പിടിയിൽ.



വൃദ്ധ ദമ്പതികളിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ കടുത്തുരുത്തി പോലീസിന്റെ പിടിയിൽ.
 
സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
മാഞ്ഞൂർ വി.കെ. ടി. ഹൗസിൽ മഹേഷ് ( 38,) ഭാര്യ വിജി ( 37 ) എന്നിവരാണ് പിടിയിലായത്.


പ്രതികൾ ചേർന്ന് മക്കൾ ഇല്ലാത്ത മാഞ്ഞൂർ സ്വദേശികളായ  വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റി  SBI കുറുപ്പന്തറ ബ്രാഞ്ചിൽ FIXED DEPOSIT ആയി നിക്ഷേപിച്ചിരുന്ന 60 ലക്ഷം രൂപക്ക് (അറുപതു ലക്ഷം രൂപ ) CFCICI ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു 2024 ജൂലൈ മാസം മുതൽ


 ഉള്ള കാലയളവിൽ പല തവണ കളായി ചെക്ക് മുഖാന്തിരവും മറ്റും പ്രതികളുടെ അക്കൗണ്ടിലേക്ക് വൃദ്ധ ദമ്പതികളെക്കൊണ്ട്  60 ലക്ഷം രൂപ പിൻവലിപ്പിച്ചു കൈപ്പറ്റി തുക CFCICI ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചു കാണിച്ചു ചതിചെയ്ത് പണം കൈക്കൽ ആക്കുകയായിരുന്നു.


കടുത്തുരുത്തി പോലീസ്  സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ 16.12.2025 ൽ സി.ഐ. അൻസിൽ , എസ്. ഐ.  മാരായ സുരേഷ് കുമാർ , നാസർ അജികുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ  അറസ്റ്റ് ചെയ്തു. വൈക്കം JFCM കോടതിയിൽ  ഹാജരാക്കിയ പ്രതികളെ കോടതി  റിമാൻഡ്  ചെയ്തിട്ടുള്ളതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments