അയ്യപ്പൻ താമസിച്ചിരുന്നതായി ഐതിഹ്യമുള്ള എരുമേലി പുത്തൻവീട്ടിൽ മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ

 

അയ്യപ്പൻ താമസിച്ചിരുന്നതായി ഐതിഹ്യമുള്ള എരുമേലി പുത്തൻവീട്ടിൽ     മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ 
 
   തമിഴ്നാട് സാതിരതടി സ്ട്രീറ്റ്, കോക്കാലടി.പി.ഒ, പാമണി  മോഹനൻ ഗണേശൻ( -55 ) ഗണേശൻ, എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

എരുമേലി  തെക്ക്  വില്ലേജിൽ  എരുമേലി  ടൌൺ  ഭാഗത്തുള്ള  പുത്തൻവീട്ടിന്  സമീപമുള്ള  അയ്യപ്പൻ  താമസ്സിച്ച്  വന്നിരുന്നതായി  എൈതിഹ്യമുള്ളതും  ഭക്തന്മാർ  ദർശനത്തിനായി  വന്നിരുന്നതും ആവലാതിക്കാരിയുടെ  കുടുംബം  തലമുറകളായി കാത്ത്  സൂക്ഷിച്ച്  വന്നിരുന്നതുമായ  വീടിനുള്ളിലെ   ഗ്രില്ലിട്ട്  പൂട്ടിയതും 


 ആയതിനുള്ളലായി  കാണിക്ക സ്വീകരിക്കുന്ന  ഓട്ടുരുളി വച്ചിരിക്കുന്നതുമായ  സ്ഥലത്തേക്ക്  കയറിയ  പ്രതി   ഗ്രില്ല്  വഴി  ഉള്ളിലുള്ള  ഓട്ടുരുളിയിൽ  നിന്നും  കമ്പ് കൊണ്ട് പണം  എടുക്കുവാൻ  ശ്രമിക്കുന്നതായി  16.12.2025  തീയതി വൈകുന്നേരം 7  മണിയോടെ  വീട്ടുടമസ്ഥയും   മറ്റും കാണുകയും പ്രതി ഓടി രക്ഷപ്പെടുകയും ആയിരുന്നു. 


വീട്ടുടമസ്ഥയുടെ പരാതിയിൽ എരുമേലി പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും വിശദമായ അന്വേഷണത്തിൽ സമീപപ്രദേശത്തെ ഷോപ്പിൽ ജോലിക്കായി വന്ന ആൾ ആണെന്ന് മനസ്സിലാക്കുകയും തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ Si അരുൺ. Si രവി പി കെ, cpo റോബിൻ തോമസ് എന്നിവരുടെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments