‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ യുടേണ്‍ എടുത്ത് സര്‍ക്കാര്‍..... പുതിയ കേസ് വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിരദ്ദേശം.


  തദ്ദേശ തിരഞ്ഞെടുപ്പിൽ വൈറലായ പാര‍ഡിഗാനം ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ യുടേണ്‍ എടുത്ത് സര്‍ക്കാര്‍. പുതിയ കേസ് വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിരദ്ദേശം.  

 കഴിഞ്ഞ ദിവസം എടുത്ത കേസിൽ മെല്ലെപ്പോക്കെന്ന സമീപനമാണ് സര്‍‌ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് എഡിജിപി ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ‌ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്. 


 `പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകിയിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിർദ്ദേശത്തിനെതിരെയാണ് വിഡി സതീശൻ കത്ത് നൽകിയിരിക്കുന്നത്.  


 പാട്ട് നീക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാരുടെ പ്രതികരണം. വിവാദം രൂക്ഷമായതോടെയാണ് സര്‍ക്കാരിന്‍റെ പുതിയ നിർദ്ദേശം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments