കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി...... കോൺഗ്രസ്സും കേരള കോൺഗ്രസുമായി പങ്കിടേണ്ടി വരും....
കേരളാ കോൺഗ്രസ്സിനു ലഭിക്കുന്ന ടേമിൽ കുറവിലങ്ങാട് ഡിവിഷനിൽ നിന്ന് ജയിച്ച ജോസ് മോൻ മുണ്ടക്കലിന് പ്രസിഡന്റ് പദവി ലഭിച്ചേക്കും.
സ്വന്തം ലേഖകൻ
ജോസ്മോൻ മുണ്ടക്കലിന് കുറവിലങ്ങാട് സീറ്റ് നൽകിയപ്പോഴും പിന്നീടും പാർട്ടി നേതാക്കളായ പി. ജെ. ജോസഫും, മോൻസ് ജോസഫും ഈ കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു.
യു.ഡി.എഫിന് വിജയിക്കാൻ ബുദ്ധിമുട്ടുള്ള കുറവിലങ്ങാട് ഡിവിഷനിൽ മത്സരിച്ചു ജയിച്ചു എന്നുള്ളതാണ് ജോസ് മോൻ മുണ്ടക്കലിന്റെ പ്രധാന നേട്ടം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി കോൺഗ്രസും ജോസഫ് ഗ്രൂപ്പുമായി വീതം വെയ്ക്കണമെന്ന നിലപാടിലാണ് യു.ഡി. എഫ്. ജില്ലാ നേതൃത്വവും . ആദ്യ ടേമും പ്രസിഡൻ്റ് പദവിയും സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ച നടക്കും.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments