സിഎംആര്‍എല്‍ മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍


സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, സിഎംആര്‍എല്‍ ഉടമകള്‍, എക്സാലോജിക്ക് കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. 


കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി നേരത്തെ പിന്മാറിയിരുന്നു.  ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വി. എം. ശ്യാംകുമാറാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. 


 അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സി.എം.ആര്‍.എല്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments