പാലാ നഗരത്തെ ആവേശത്തിലാഴ്ത്താൻ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ‘ക്രിസ്മസ് കരോൾ’ നാളെ


പാലാ നഗരത്തെ ആവേശത്തിലാഴ്ത്താൻ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ‘ക്രിസ്മസ് കരോൾ’ നാളെ

വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിങ് പാലാ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോളിന്റെ മൂന്നാം പതിപ്പ് ഡിസംബർ 23 ചൊവ്വാഴ്ച നടക്കും. 

വൈകുന്നേരം 6-ന് കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും.

മാണി സി കാപ്പൻ എം.എൽ.എ, ജോസ് കെ മാണി എം.പി, പാലാ ഡിവൈഎസ്പി കെ സദൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഫാദർ ജോസ് കാക്കല്ലിൽ ( കത്തീഡ്രൽ പള്ളി വികാരി) അനുഗ്രഹ പ്രഭാഷണം നടത്തും വിപുലമായ ദൃശ്യ-വിസ്മയങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.

KVVES പാലാ യൂണിറ്റ് ഭാരവാഹികളായ വക്കച്ചൻ മാറ്റത്തിൽ, വി.സി ജോസഫ്, യൂത്ത് വിങ് ഭാരവാഹികളായ ജോൺ മൈക്കിൾ, എബിസൺ ജോസ്, ജോസ്റ്റിൻ  എന്നിവർ കരോളിന് നേതൃത്വം നൽകും.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments