മണലാരണ്യത്തിന് മധ്യേ ബത് ലഹേം ഒരുക്കി അരുവിത്തുറ കോളജിന്റെ പുൽക്കൂട് .



മണലാരണ്യത്തിന് മധ്യേ ബത് ലഹേം ഒരുക്കി അരുവിത്തുറ കോളജിന്റെ പുൽക്കൂട് .

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത് ലഹേം നഗരവും പുൽക്കൂടും ഒരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ പുൽക്കൂട് വ്യത്യസ്തമാകുന്നു. പുൽക്കൂടുകളിൽ സാധാരണയായി കണ്ടുവരുന്ന പച്ചപ്പിന്റെ അതിപ്രസരമില്ലാതെയാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.


 ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസരത്തെ സർഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിൻ്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ,ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അൻ്റൊ ജോസഫ്, ലിജോ ജോർജ് എന്നിവർ . പുൽക്കൂടിനെ വിദ്യാർത്ഥികളും അവേശത്തോടെ ഏറ്റെടുത്തു. 


പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെൻറ് ജോർജ് കോളജിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്കും തുടക്കമായി.ആഘോഷങ്ങൾ ഔദ്യോഗികമായി കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച്ച വിദ്യാർത്ഥികൾക്കായി വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചിരിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments