സപ്ലൈക്കോയുടെ നേതൃത്വത്തിൽ, ക്രിസ്മസ് -പുതുവത്സര ഫെയറിന് പാലാ സൂപ്പർമാർക്കറ്റിൽ തുടക്കമായി.. ഡിസംബർ 22 മുതൽ ജനുവരി 1 വരെ ആണ് ഫെയർ.


സപ്ലൈക്കോയുടെ നേതൃത്വത്തിൽ, ക്രിസ്മസ് -പുതുവത്സര ഫെയറിന് പാലാ സൂപ്പർമാർക്കറ്റിൽ തുടക്കമായി..   ഡിസംബർ 22 മുതൽ ജനുവരി 1 വരെ ആണ് ഫെയർ.

 മീനച്ചിൽ താലൂക് ക്രിസ്മസ് -പുതുവത്സര ഫെയർ പാലാ സൂപ്പർമാർക്കറ്റിൽ ബഹു. വാർഡ് കൗൺസിലർ  ജോസിൻ ബിനോ ഉത്ഘാടനം നിർവഹിച്ചു.

ബഹു. സപ്ലൈക്കോ പാലാ ഡിപ്പോ മാനേജർ   സൗമ്യകുമാരി എം. കെ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഡിപ്പോ ജൂനിയർ മാനേജർ   മഞ്ജു  ഇ. ജി. സ്വാഗതം ആശംസിക്കുകയും, യോഗത്തിൽ സിപിഐ പാലാ നിയോജക മണ്ഡലം കമ്മിറ്റിയംഗം   അജേഷ് കെ. ബി., സിപി(എം) പാലാ ഏരിയ സെക്രട്ടറി  സജേഷ് ശശി, കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ. അലക്സ്‌, ഐ എൻ സി പാലാ മണ്ഡലം പ്രസിഡന്റ്‌  എൻ സുരേഷ്, എൻ സി പി കോട്ടയം ജില്ലാ പ്രസിഡന്റ്‌   ബെന്നി മൈലാടൂർ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



 മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ   സിന്ധുമോൾ കെ. കൃതജ്ഞത  രേഖപെടുത്തി.     

 ഡിസംബർ 22 മുതൽ ജനുവരി 1 വരെ, 13 ഇന സബ്‌സിഡി സാധനങ്ങൾക്കൊപ്പം, 250 ലധികം ബ്രാൻഡഡ് സാധനങ്ങൾ വിപണി വിലയെക്കാൾ 5% മുതൽ 30% വരെ ആകർഷണിയമായ വിലക്കുറവിൽ  ലഭിക്കുന്നതാണ്.
കൂടാതെ ക്രിസ്മസ് കേക്ക്, മസാലകൾ ഉൾപ്പെടെ 12 ഇനങ്ങൾ അടങ്ങുന്ന 667 രൂപ വിലവരുന്ന "സാൻ്റാസ്  ക്രിസ്മസ് ഗിഫ്റ്റ് ബാഗ്" 500 രൂപക്ക്  നൽകുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments