രാമാനുജം സ്മൃതി പുരസ്കാരം പ്രശസ്ത നാടക പ്രവർത്തകൻ ടി എക്സ് ജോർജ്ജിനെ ആദരിച്ചു.
ഈ വർഷത്തെ രാമാനുജം സ്മൃതി പുരസ്കാരം നേടിയ പ്രശസ്ത നാടക പ്രവർത്തകൻ ടി എക്സ് ജോർജ്ജിനെയൂം നടി രാജമ്മ ജോർജിനെയും ആദരിച്ചു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ പാലാ തിയറ്റർ ഹട്ടിൻ്റെയും പൊൻകുന്നം ജനകീയ വായനസശാലയുടെയും ടെക്‌നോ ജിപ്സിയുടേയും സംഘാടനത്തിൽ പാലാ മുനിസിപ്പൽ ആർമി, ലൈബ്രറി കൾച്ചറൽ ക്ലബ് എന്നിവയുടെ സഹകരണത്തിൽ നടന്ന അനുസ്മരണ സദസ്സിൽ രവി പാലാ, സതീഷ് മണർകാട്,എം എ അഗസ്തി,അഭീഷ് ശശിധരൻ, കുമാരദാസ് ടീ എൻ ബിജോയ് മണർകാട്, ഷിബി ബാലകൃഷ്ണൻ, ജോസ് ഗ്രാമനികേതൻ, അജേഷ് എസ് എസ്, കിരൺ രഘു, ലക്ഷ്മി ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനശ്വര പ്രകാശത്തെ അവലംബമാക്കി ഫവാസ് അമീർ ഹംസയുടെ സമകാലിക നൃത്തം , ഉമേഷ് സുധകറിൻ്റെ പുല്ലാങ്കുഴൽ കച്ചേരി എന്നിവ നടന്നു.





0 Comments