വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു.


വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു.

ചെറുപുഷ്പ മിഷൻ ലീഗ്  വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു. "അവൻ്റെ വചനം പാലിക്കുന്നവനിൽ ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു." (1യോഹന്നാൻ: 2:5).ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ബൈബിൾ പ്രതിഷ്ഠ നടത്തി.ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന ബൈബിൾ വെഞ്ചിരിച്ചു നൽകി.മിഷൻ ലീഗ് കുട്ടികൾ വചനമരം നിർമ്മിച്ചു.


വചനമര മത്സരത്തിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ് ,റെഡ് ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സൺഡേസ്കൂൾ കുട്ടികൾക്ക്  ഹൗസ് അടിസ്ഥാനത്തിൽ ബൈബിൾ റാലിയും ടാബ്ലോയും നടത്തപ്പെട്ടു.



മികച്ച ബൈബിൾ റാലിക്ക് ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കി. 


 ഫാ.സ്കറിയ വേകത്താനം, ജോമോൻ ജോർജ് കടപ്ളാക്കൽ, സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി., സ്റ്റെഫി ജോസ് മൈലാടൂർ, ജോസഫ് കടപ്ലാക്കൽ,സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ ഹണി സോജി കുളങ്ങര, സിനി വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments