ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ



ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ 

ദയപാലിയേറ്റീവ് കെയർ സൊസൈ ടിയും പാലാ റോട്ടറി ക്ലബും സംയുക്തമായി നടത്തുന്ന ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും നാളെ  (24-12-25-ബുധൻ)  കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 


രാവിലെ 11 ന് ദയ ചെയർമാൻ പി.എം. ജയകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡിസബിലിറ്റി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ മുഖ്യാതിഥിയായിരിക്കും. ഫാ. തോമസ് മണിയഞ്ചിറ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് മെബർ വി.ജി. സോമൻ ക്രിസ്മസ് സന്ദേശം നല്കും.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments