ഹോസ്പിറ്റൽ ബെഡ് വിതരണവും, ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ച് കോട്ടയം ജില്ല ജനമൈത്രി പോലീസ്
ജനമൈത്രി പോലീസിന്റെ വയോജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി 'പ്രശാന്തി' എന്ന പേരിൽ 2025 ഡിസംബർ 18 രാവിലെ 11 മണിക്ക് കോട്ടയം ശാന്തി ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസർ കൂടിയായ കോട്ടയം ജില്ല അഡീഷണൽ എസ്പി എ. കെ. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു.
ശാന്തി ഭവനിലെ അന്തേവാസികളായ വയോജനങ്ങൾക്ക് വേണ്ടി 25 ഓളം ഹോസ്പിറ്റൽ ബെഡുകൾ വിതരണം ചെയ്തു, പിന്നീട് നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിൽ അന്തേവാസികളോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും കേക്ക് മുറിച്ചും ഗാനങ്ങൾ ആലപിച്ചും ആഘോഷങ്ങളിൽ പങ്കുചേർന്നു.
ചടങ്ങിൽ ജനമൈത്രി പോലീസ് അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ യാസ്മിർ M. B, സ്റ്റുഡന്റ് പോലീസ് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ ഡി.
ശാന്തി ഭവൻ ജോയിന്റ് ട്രഷറർ ജേക്കബ് ഫിലിപ്, വൈസ് പ്രസിഡണ്ട് കെ സി ഈപ്പൻ, സെക്രട്ടറി സെബാസ്റ്റ്യൻ കുര്യൻ, തുടങ്ങിയവർ പങ്കെടുത്തു.
.jpeg)





0 Comments