Yes vartha follow up - 2
മീനച്ചിലാറിന്റെ പാലാ കളരിയാമ്മാക്കല്‍ കടവിലുള്ള ചെക്ക്ഡാമിന്റെ പലകകള്‍ നീക്കിയത് മൂന്ന് മാസം മുമ്പ് താന്‍ ടെണ്ടര്‍ വിളിച്ചെടുത്ത കരാര്‍ പ്രകാരമാണെന്ന് കോണ്‍ട്രാക്ടര്‍ സിന്തോള്‍ തോമസ് ''യെസ് വാര്‍ത്ത''യോട് പറഞ്ഞു.
സാമൂഹ്യവിരുദ്ധര്‍ പലകകള്‍ നീക്കിയെന്ന പ്രചരണം ശരിയല്ല. മൈനര്‍ ഇറിഗേഷന്റെ വര്‍ക്കാണ് താനെടുത്തത്. ഇതുപക്ഷേ എല്ലാ ജനപ്രതിനിധികളും അറിയാത്തതുകൊണ്ടാവാം തെറ്റിദ്ധാരണ ഉണ്ടായതെന്നും സിന്തോള്‍ തോമസ് പറഞ്ഞു.
നാളെ മുതല്‍ ബാക്കി പലകകള്‍ക്കൂടി നീക്കി മുഴുവന്‍ മാലിന്യങ്ങളും നീക്കാനാണ് കരാറെടുത്തിട്ടുള്ളത്. ഇതിനായി ചിലപ്പോള്‍ ക്രെയിനിന്റെ സഹായവും വേണ്ടിവന്നേക്കാമെന്നും കരാറുകാരന്‍ ചൂണ്ടിക്കാട്ടി.
ഇതേസമയം വേനല്‍ കടുത്തുവരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മുനിസിപ്പല്‍ - പഞ്ചായത്ത് അധികാരികളെ അറിയിക്കാതെയാണ് പലകകള്‍ നീക്കിയതെന്ന പ്രചാരണവും ശക്തമാണ്. കളരിയാമ്മാക്കല്‍ ചെക്കുഡാമിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലകകള്‍ നീക്കി വെള്ളമൊഴുക്കി വിട്ടാല്‍ കുടിവെള്ള പദ്ധതികളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments