സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു
കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 50ാമത് സംസ്ഥാന ജൂനിയർ പുരുഷ, വനിത ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആവേശ തുടക്കം. പാലാ അൽഫോൻസാ കോളേജ് ഇൻഡോർ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
അഞ്ച് നാൾ നീളുന്ന ടൂർണ്ണമെൻ്റ് പാലാ ചലഞ്ചേഴ്‌സ് ബാസ്കറ്റ്ബോൾ ക്ലബ്ബ്, സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെൻ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പുരുഷ വിഭാഗത്തിൽ 14ഉം വനിതകളുടെ 13ഉം ടീമുകൾ പങ്കെടുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ 27ന് നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് പ്രസിഡൻ്റ് സൂരജ് മാത്യു മണർകാട്ട് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു മത്സരം ഫ്ലാഗ്ഓഫ് ചെയ്തു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി
പി സി ആന്റണി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്
ഡോ. ബൈജു വി ഗുരുക്കൾ,രാജു ജേക്കബ് അരീത്തര,
ബിജു തെങ്ങുംപള്ളിൽ,അൽഫോൻസ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, സിസ്റ്റർ മെൽബിൻ എഫ്സിസി, ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, സ്റ്റീഫൻ ജോസഫ്, പ്രിൻസി സണ്ണി, ലീന സണ്ണി പുരയിടം, ഷാജി ജേക്കബ് പടിപ്പുരക്കൽ, സി വി സണ്ണി, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ബിനോയ് തോമസ്, കെ ആർ സൂരജ് എന്നിവർ സംസാരിച്ചു.





0 Comments