കിടങ്ങൂർ വില്ലേജ് ഓഫീസ് സംസ്ഥാന സർക്കാർ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ചു....50 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നു.....അഡ്വ. മോൻസ് ജോസഫ് എംഎൽഎ റവന്യൂ മന്ത്രി ശ്രീ. കെ. രാജന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

 കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കിടങ്ങൂർ വില്ലേജ് ഓഫീസ് ജനോപകാരപ്രദമായി മെച്ചപ്പെട്ട നിലയിൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി കിടങ്ങൂർ വില്ലേജിൽ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയുടെ വികസന ഫണ്ട് റവന്യൂ വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ കിടങ്ങൂർ വില്ലേജ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎ റവന്യൂ മന്ത്രി കെ. രാജന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്.

 കിടങ്ങൂർ ഗ്രാമപഞ്ചായത്തുമായും റവന്യൂ വകുപ്പ് അധികൃതരുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments