പ്രവാസി ദമ്പതികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പന്തളത്ത് കൈപ്പുഴയില്‍ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ബിജുവിന്റെ അമ്മ ഓമന മാത്രമാണ് താമസം. രാത്രിയില്‍ ഇവര്‍ മൂത്തമകന്റെ വീട്ടിലേക്കു പോകും. പതിവുപോലെ രാവിലെ മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
കതക് തുറന്നുകിടക്കുന്നത് കണ്ട് സമീപവാസികളെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നാണ് 50 പവനോളം സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 50 പവനോടടുത്ത് ഉണ്ടാകുമെന്ന് അമ്മ ഓമനയമ്മ പറയുന്നു.
ബിജുവിന്റെ ഭാര്യയുടെ സ്വര്‍ണമാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



0 Comments