കെ. എം. മാണി സാറിന്റെ 93 - ാo ജന്മദിനം സമുചിതമായി ആചരിച്ചു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും, വൃദ്ധമന്ദിരങ്ങളിലും, അനാഥാലയങ്ങളിലും, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും, അവർക്ക് ആവശ്യമുള്ള മറ്റു വസ്തുക്കളും നൽകി സമുചിതമായി ആചരിക്കുകയും അനുസ്മരണ സമ്മേളനങ്ങൾ നടത്തുകയും ചെയ്തു. പാലാ മരിയ സദനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി പങ്കെടുത്ത് ഉച്ചഭക്ഷണവും, അനുസ്മരണ സമ്മേളനവും നടത്തി.
ജോർജ് കുളങ്ങര, രവി പാലാ, ഭദ്രൻ മാട്ടേൽ, ജോൺ കൊട്ടുകാപള്ളി, നിഷ ജോസ് കെ. മാണി, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയത്ത് മെഡിക്കൽ കോളേജിൽ ഹൃദയ ചികിത്സാ വാർഡിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി പരിപാടികൾ സംഘടിപ്പിച്ചു.
തോമസ് ചാഴികാടൻ, ജിം അലക്സ്, ജോസ് ഇടവഴിക്കൽ, ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഭരണങ്ങാനത്ത് സ്നേഹഭവനത്തിൽ അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റും മറ്റു സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്യുകയും, അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം നടത്തുകയും ചെയ്തു. ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മദർ സുപ്പീരിയർ, രാജേഷ് വാളിപ്ലാക്കൽ, ടോമി തുരുത്തിക്കര തുടങ്ങിയവർ പ്രസംഗിച്ചു. എലിക്കുളത്ത് വൃദ്ധമന്ദിരത്തിൽ ഉച്ചഭക്ഷണം നൽകുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു. പ്രൊഫ. ലോപ്പസ് മാത്യു സാജൻ തൊടുക, ടോമി കപ്പലുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം ജില്ലയിൽ വിവിധ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലുമായി നൂറോളം കേന്ദ്രങ്ങളിൽ കെ.എം. മാണി സാറിന്റെ അനുസ്മരണ സമ്മേളനം നടത്തുകയും, അനാഥാലയങ്ങളിലും, വൃദ്ധമന്ദിരങ്ങളിലും, ഭിന്നശേഷിക്കാരുടെ കേന്ദ്രങ്ങളിലും ഭക്ഷണവും, ഭക്ഷ്യ കിറ്റുകളും മറ്റ് അനുബന്ധ വസ്തുക്കളും വിതരണം ചെയ്തതായി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു.

.jpeg)



0 Comments