ഗാന്ധിയൻ ദർശനങ്ങളോട് യുവജനങ്ങൾ കൂടുതൽ ആഭിമുഖ്യം കാണിക്കണം : ദിയ ബിനു



ഗാന്ധിയൻ ദർശനങ്ങളോട് യുവജനങ്ങൾ കൂടുതൽ ആഭിമുഖ്യം കാണിക്കണം  : ദിയ ബിനു

 അനുദിനം പ്രസക്തമാകുന്ന ഗാന്ധിയൻ ദർശനങ്ങളോട് ഇന്ന് യുവജനങ്ങൾ  ആഭിമുഖ്യം കാണിക്കണമെന്ന്  പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പറഞ്ഞു. 

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അക്രമരാഹിത്യത്തിൻ്റെ വക്താവായ ഗാന്ധിജിയെ യുവജനങ്ങൾ അടുത്തറിയാൻ ശ്രമിക്കണമെന്നും ദിയ ബിനു നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments