ASME EFx ഇന്ത്യ 2026: പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജ് വിദ്യാർത്ഥികൾക്ക് ചരിത്രവിജയം
രാജസ്ഥാനിലെ ജയ്പൂർ എൽ.എൻ.എം.ഐ.ഐ.ടി (LNMIIT) കാമ്പസിൽ ജനുവരി 16 മുതൽ 18 വരെ നടന്ന ദേശീയ തലത്തിലുള്ള 'ASME EFx ഇന്ത്യ 2026' സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ (SJCET) വിദ്യാർത്ഥികൾ. വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി 31 വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത്.
ASME കേരള സെക്ഷൻ വൈസ് ചെയർമാൻ ഡോ. ലിജോ പോൾ, കോളേജ് സ്റ്റാഫ് അഡ്വൈസർ പ്രദീപ് പി.വി എന്നിവരുടെ നേതൃത്വത്തിലാണ് ടീം മത്സരങ്ങളിൽ പങ്കെടുത്തത്.
എസ്‌ഡിസി (SDC), ഐ ആം ത്രീഡി (I AM 3D), ഇ-എച്ച്‌പിവിസി (eHPVC) എന്നീ വിഭാഗങ്ങൾക്ക് പുറമെ 'എലവേറ്റഡ് പിച്ച്' തുടങ്ങിയ വ്യക്തിഗത മത്സരങ്ങളിലും വിദ്യാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.
ചരിത്രം കുറിച്ച് 'ടീം ഇയോണിക്സ്' (EONYX)
മത്സരത്തിലെ പ്രധാന ആകർഷണം കോളേജിലെ ഇ-എച്ച്‌പിവിസി ടീമായ 'ഇയോണിക്സ്' ആയിരുന്നു.
തുടർച്ചയായി മൂന്ന് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി ടീം ചരിത്രം കുറിച്ചു. 1000 ഡോളർ സമ്മാനത്തുക ലഭിച്ച ടീമിന്റെ പ്രധാന നേട്ടങ്ങൾ ഇവയാണ്:
ഇ-എച്ച്‌പിവിസി വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം സ്ഥാനം (Overall AIR 2nd)
ഡിസൈൻ വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം സ്ഥാനം (AIR 2nd in Design)
എൻഡുറൻസ് റേസിൽ അഖിലേന്ത്യാ തലത്തിൽ മൂന്നാം സ്ഥാനം (AIR 3rd in Endurance)
ASME EFx-ന്റെ ചരിത്രത്തിൽ ആദ്യമായാണ് എസ്.ജെ.സി.ഇ.ടി തുടർച്ചയായി ഇത്രയധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്നത്.
വിദ്യാർത്ഥികളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും മികച്ച ടീം വർക്കുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കോളേജ് ചെയർമാൻ മോൺ ഡോ ജോസഫ് തടത്തിൽ പ്രസ്താവിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ വിദ്യാർത്ഥികളെ ഉന്നത വിജയികളാക്കാൻ കോളേജ് നൽകുന്ന പ്രോത്സാഹനത്തിന്റെ തെളിവുകൂടിയാണ് ഈ നേട്ടം. വിജയികളെ ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ , വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ അഭിനന്ദിച്ചു.




0 Comments