ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് മനോധൈര്യത്താല്‍ വിദഗ്ധമായി നിയന്ത്രിച്ച ഡ്രൈവര്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.
ഇന്ന് വൈകിട്ട് 3.10നു തൊടുപുഴ - പാലാ ഹൈവേയില്‍ കുറിഞ്ഞി കുഴിവേലി വളവിലാണ് സംഭവം. 2.40 നു തൊടുപുഴയില്‍ നിന്ന് കോട്ടയത്തിന് പോയ പാലാ ഡിപ്പോയിലെ ആര്‍പിസി 425 നമ്പര്‍ ചെയിന്‍ സര്‍വീസ് ബസാണ് അപകടത്തില്‍ പെട്ടത്.
കുഴിവേലി വളവില്‍ എത്തിയപ്പോള്‍ ബസിനടിയില്‍ നിന്ന് വലിയ ശബ്ദം 2 തവണ കേട്ടയുടനെ ബസിന്റെ നിയന്ത്രണം വിട്ട് വളവ് തിരിയാതെ റോഡിനു വലതു വശത്തേക്ക് നീങ്ങുകയായിരുന്നു. റോഡ് വശം വരെ എത്തിയ ബസ് 30 അടിയിലേറെ താഴ്ചയിലേക്ക് മറിയാതെ ഡ്രൈവറായ കെ.എം.മാഹിന്‍ വിദഗ്ധമായി നിയന്ത്രിച്ച് റോഡിന്റെ ഇടതു വശം ചേര്‍ത്ത് നിര്‍ത്തി. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
കണ്ടക്ടര്‍ വി.എന്‍.സജി അവസാന യാത്രക്കാരന് ടിക്കറ്റുകൊടുത്ത് ബസിന്റെ മുന്‍വശത്തുണ്ടായിരുന്നു. യാത്രക്കാരെ പിന്നാലെ എത്തിയ 2 ബസുകളിലായി കയറ്റി വിട്ടു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments