ജെപി മോർഗൻ ചേസ് പ്രതിനിധി പാലാ സെന്റ് ജോസഫ്സിൽ സന്ദർശനം നടത്തി



ജെപി മോർഗൻ ചേസ് പ്രതിനിധി പാലാ സെന്റ് ജോസഫ്സിൽ സന്ദർശനം നടത്തി 

 ബാങ്കിങ് മേഖലയിൽ വിപണി മൂലധനംകൊണ്ട് ലോകത്തിലെ ആദ്യസ്ഥാനം വഹിക്കുന്ന ബാങ്കുകളിലൊന്നായ ജെപി മോർഗൻ ചേസ് പ്രതിനിധി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്‌നോളജി ഓട്ടോണമസിൽ സന്ദർശനം നടത്തി.

ജെപി മോർഗൻ ചേസ് വൈസ് പ്രസിഡന്റ് മാരിയോ ഡേവിഡ് , കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ, ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ്‌ ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ , വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവരുമായി ചർച്ചകൾ നടത്തി.


ബാങ്കിങ് മേഖലയിലും സാങ്കേതിക മേഖലയിലും നടക്കുന്ന ഏറ്റവും പുതിയ സാധ്യതകളെ സംബന്ധിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാഭ്യാസ വിചക്ഷണനും കരിയർ ടിക് എംഡിയും സിഇഒയുമായ ഡോ. ഗിരിധരനും സന്ദർശനത്തിൽ പങ്കാളിയായി വിദ്യാർത്ഥികളുമായി  സംവദിച്ചു. 


ഒരു ദിവസം നീണ്ടുനിന്ന സന്ദർശനം കോളേജും കമ്പനികളും തമ്മിലുള്ള ഭാവി ധാരണകൾ രൂപപ്പെടുന്നതിനു സഹായകമായെന്ന് കോളേജ് ട്രെയിനിങ് & പ്ളേസ്മെന്റ് സെൽ മേധാവി സച്ചിൻ ജോസ് പ്രസ്താവിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments