ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ...... 27-നാണ് കൊടിയേറ്റ് ......
ശ്രീനാരായണ ഗുരുദേവ തൃക്കൈകളാല്‍ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് 27ന് കൊടിയേറുമെന്ന് ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സിബി ചിന്നൂസ് ,എൻ. കെ. ലവൻ , വിശ്വംഭരൻ വലവൂർ , കണ്ണൻ ഇടപ്പാടി എന്നിവര്‍ അറിയിച്ചു.
27ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് വാരിയേഴ്സ് വോയ്സ് പാലാ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 10.30ന് ഗുരുദേവ കൃതികളുടെ പാരായണം, 9 മുതല്‍ ഗുരുദേവന് കലശാഭിഷേകം, വിശേഷാല്‍ ഗുരുപൂജ, സുബ്രഹ്മണ്യ സ്വാമിക്ക് ശതകലശം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ഇടപ്പാടി ഷണ്മുഖപ്രിയ ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 7.30നും 8.30നും മധ്യേ ജ്ഞാനതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തിലും തന്ത്രി അഡ്വ. രതീഷ് ശശി, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് പുഷ്പാഭിഷേകം, 7.30ന് തിരുവരങ്ങില്‍ ഗുരുകൃപ പനച്ചിപ്പാറ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 9ന് അമിതാബ് റ്റി.ആര്‍. അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതസദസ്സ്.
വീഡിയോ ഇവിടെ കാണാം 👇👇👇
28ന് രാവിലെ 6 ന് മഹാഗണപതിഹോമം, 9ന് കാഴ്ചശ്രീബലി-പല്ലക്കിലെഴുന്നള്ളത്ത്, 9.30ന് കലശാഭിഷേകം, 10ന് ആത്മോപദേശ ശതകം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ഭജന, 6ന് കാഴ്ചശ്രീബലി, രഥത്തില്‍ എഴുന്നള്ളത്ത്, 6.30ന് തിരുവാതിരകളി - ശ്രീകൃഷ്ണ തിരുവാതിരസംഘം പാലാ, 7.15 ന് വിളക്കിനെഴുന്നള്ളത്ത്, 8ന് പാലാ കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന തപസ്യാര്‍പ്പണ 2026.
29ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ, 8.30ന് വിശാഖഷഷ്ഠി, സുബ്രഹ്മണ്യ കൃതികളുടെ പാരായണം, 9ന് കാഴ്ചശ്രീബലി, പല്ലക്കിലെഴുന്നള്ളത്ത്, 9.30ന് കലശവും കലശാഭിഷേകവും, 12.30ന് പ്രസാദമൂട്ട്, 5.30ന് ഭജന, 6.30 ന് കിടങ്ങൂര്‍ സൗത്ത് മയൂര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 7ന് ഡാന്‍സ്, 9ന് ഭക്തിഗാന ഭജനാമൃതം.
30-ാം തീയതി രാവിലെ 8ന് കലശം, കലശാഭിഷേകം, 9.30 മുതല്‍ ഉത്സവബലി, 10 മുതല്‍ സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം, 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് ഭജന, 6.30ന് തിരുവാതിര കളി, 6.45ന് ദീപാരാധന, ദീപക്കാഴ്ച, 8ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ സംഗീത സദസ്സ്.
31-നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 6ന് മഹാഗണപതിഹോമം, 9ന് കാഴ്ചശ്രീബലി, പറയെടുപ്പ്, എഴുന്നള്ളത്ത്, കലശപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, 10 ന് ശ്രീഭൂതബലി, 10.30 ന് ദേവീ സ്തുതികള്‍, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് ഭജന, 6ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 7ന് ഡാന്‍സ്, തിരുവാതിരകളി, 9ന് നാടകം, 10.30ന് പള്ളിനായാട്ട് പുറപ്പാട്, 11 ന് പള്ളിക്കുറുപ്പ്.
ഫെബ്രുവരി 1നാണ് ആറാട്ടുത്സവം. രാവിലെ 6ന് മഹാഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ, 10ന് ഭക്തിഗാനസുധ, 11 ന് കാവടി വരവ്, കാവടിയഭിഷേകം, മൂന്നാംതോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗണ്‍ തുടങ്ങിയ ശാഖകളില്‍ നിന്നും കാവടിഘോഷയാത്രകള്‍ 11 ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം കാവടിയഭിഷേകം നടക്കും. 12.30 മുതല്‍ മഹാപ്രസാദമൂട്ട്, കഥാകഥനം - കൃഷ്ണപുരം തങ്കപ്പന്‍, 3ന് കൊടിയിറക്ക്, 3.45 ന് ആറാട്ടുപുറപ്പാട്, 6 ന് ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ ആറാട്ട്, തുടര്‍ന്ന് ആറാട്ട് സദ്യ, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപൂജ, ദീപാരാധന, പറയെടുപ്പ്, ഭരണങ്ങാനം ടൗണ്‍ കാണിക്കമണ്ഡപം ജംഗ്ഷനില്‍ ആറാട്ട് വരവേല്പ്, ദേശതാലപ്പൊലി, ഇടപ്പാടി കവലയില്‍ ആറാട്ട് ഘോഷയാത്രയ്ക്ക് വഴനേക്കാവ് ദേവസ്വം വക സ്വീകരണം, ഭാവഗീതങ്ങള്‍, ആറാട്ട് വരവ്, ആറാട്ട് വിളക്ക്, വലിയകാണിക്ക, കൊടിക്കീഴില്‍ പറയെടുപ്പ്, 8.30ന് ബാലെ കിരാത പെരുമാള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.





0 Comments