പാലക്കാട് ഒറ്റപ്പാലം കയറാംപാറയില്‍ വീട് തകര്‍ത്ത് വയോധികയുടെ മാല മോഷ്ടിച്ചു. കയറാംപാറ കുന്നത്ത് വീട്ടില്‍ പാഞ്ചാലിയുടെ ഒരു പവനുള്ള സ്വര്‍ണ മാലയാണ് മോഷ്ടിച്ചത്.
വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്നായിരുന്നു കവര്‍ച്ച. മുന്‍വശത്തെ മുറിയിലാണ് പാഞ്ചാലി കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയിരുന്ന മകള്‍ ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി മറഞ്ഞു. മാലയുടെ ചെറിയ ഒരു ഭാഗം വീട്ടില്‍ നിന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.




0 Comments