പാലാ സിന്തറ്റിക്ക് ട്രാക്ക് മുടങ്ങിയ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം.... സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ട്രാക്ക് സ്‌ട്രൈക്ക്
ആവശ്യമായ തുകയും മറ്റു അനുകൂല ഘടകങ്ങളും നല്ല കാലാവസ്ഥയും ഉണ്ടായിട്ടും തുടങ്ങിവെച്ച പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് പുനര്‍നിര്‍മ്മാണം നിര്‍ത്തിവെച്ചിട്ട് 2 മാസത്തോളമായി. മൂന്നു മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും പണി മുടങ്ങിയിരിക്കുകയാണ്.
മഴയ്ക്ക് മുന്‍പ് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി കായിക മേഖലയ്ക്ക് സ്റ്റേഡിയം തുറന്നു കൊടുക്കണമെന്നും മാര്‍ച്ച് 31-ന് മുന്‍പ് പണിപൂര്‍ത്തീകരിച്ചില്ലെങ്കില്‍ അനുവദിച്ച തുക നഷ്ടപ്പെടുമെന്നും പാലായില്‍ ചേര്‍ന്ന വിവിധ കായിക സംഘടനകളുടെ യോഗം സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ കായിക സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഉടന്‍ പണിപൂര്‍ത്തീകരിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് കായിക താരങ്ങള്‍ ട്രാക്ക് സ്‌ട്രൈക്ക് നടത്തുമെന്നും അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് പറഞ്ഞു.



0 Comments