തനിക്കെതിരായ എല്ലാ വിമര്‍ശനങ്ങളെയും തള്ളുന്നു എന്നും ആവശ്യമില്ലാത്ത വിമര്‍ശകരോട് പോടാ പുല്ലേ എന്നു പറയുമെന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വോട്ടിന് കോട്ടയത്ത് വില ഉണ്ടെന്നു തെളിയിക്കണം. ഇവിടെ കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ല. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത് ആകെ ഒരു എം.എല്‍.എ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. സംഘടിത മത ശക്തികള്‍ ഏല്ലാം കൊണ്ടുപോയപ്പോള്‍ അസംഘടിത ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. പാലര്‍ലമെന്റിലായാലും നിയമസഭയിലായാലും നമ്മകള്‍ക്കു വേണ്ടി പറയാന്‍ പ്രതിനിധികള്‍ ഉണ്ടോ.
എനിക്കു പാര്‍ലമെന്ററി മോഹം ഇല്ല. അങ്ങനെ എനിക്ക് ഒരു മോഹം ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ എന്നെ ഊളമ്പാറയില്‍ അയക്കണം. കുറെ യൂട്യൂബുകാര്‍ക്കു പണം കൊടുത്ത് ചില മത ശക്തികള്‍ എന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല. ഞാന്‍ ഒറ്റയ്ക്കു നിന്നാല്‍ സീറോ, നിങ്ങള്‍ കൂടെ നിന്നപ്പോള്‍ ഹീറോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ, മറ്റുള്ള സമുദായങ്ങള്‍ മണിമാളികകള്‍ പണിയുമ്പോള്‍ വീടില്ലാത്തവര്‍ പിന്നാക്ക സമുദായവും പട്ടിക ജാതിക്കാരുമാണെന്നും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവര്‍ അധികം ഈഴവ സമുദായത്തിലുള്ളവരാണ്, കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ല.
വിലയുള്ള വോട്ടായി മാറണം. കോട്ടയത്ത് ന്യൂനപക്ഷം സംഘടിതം എന്നും അദ്ദേഹം പറഞ്ഞു. തന്നെ പല ഘട്ടത്തില്‍ പലരും കൊല്ലാന്‍ ശ്രമിച്ചെന്നും പക്ഷെ കൊല്ലാന്‍ ശ്രമിച്ചവര്‍ ഒക്കെ ചത്തുപോയി, താന്‍ ഇപ്പോഴും ചക്കക്കുരു പോലെ നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.



0 Comments