'കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ': പ്രധാനമന്ത്രി


 'കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ': പ്രധാനമന്ത്രി 

കേരളത്തിലെ വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റും.അതിനുള്ള ആദ്യ ചുവടുവെപ്പ് ഇന്നു വെക്കുകയാണ്. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ. 

അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നടന്ന റെയില്‍വേയുടെ ചടങ്ങില്‍ മൂന്ന് അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു.


'എന്റെ സുഹൃത്തുക്കളെ' എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വികസിത ഭാരതത്തിനായി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. നഗരങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. നഗരങ്ങളിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പിഎം ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ 25 ലക്ഷം വീടുകള്‍ ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കുന്നു. വൈദ്യുതി നിരക്കില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി പിഎം സൂര്യഘര്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി.


പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുമ്പ് സമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ്, പിഎം സ്വനിധി പദ്ധതി വഴി തെരുവു കച്ചവടക്കാര്‍ക്ക് കൂടി ലഭ്യമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. കേരളത്തില്‍ 10000 പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. 



പുതിയ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് കൂടി തുടങ്ങുന്നതോടെ, കേരളത്തിലെ റെയില്‍ഗതാഗതം കൂടുതല്‍ ദൃഢമാകുകയാണ്. തൃശൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തുമ്പോള്‍ തീര്‍ത്ഥാടന രംഗത്തും വലിയ മെച്ചമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments