യുവജനങ്ങൾ രക്തദാനം ജീവിതശൈലിയായി ഏറ്റെടുക്കണം:
പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടം
യുവജനങ്ങൾ രക്തദാനം ജീവിതശൈലിയായി ഏറ്റെടുക്കണമെന്ന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടം അഭ്യർത്ഥിച്ചു. രക്തത്തിന് ആവശ്യക്കാർ കൂടുതലും ദാനം ചെയ്യുന്നവർ വളരെ കുറവുമാണ് ഇപ്പോഴുള്ളത്. വിദ്യാർത്ഥികളും യുവജനങ്ങളും മുൻപോട്ട് വന്നെങ്കിൽ മാത്രമെ രക്തത്തിനു വേണ്ടി ഓടിനടക്കകുന്നവർക്ക് വേണ്ടത്ര സഹായം ലഭിക്കുകയുള്ളുവെന്നും അവർ പറഞ്ഞു.
പാലാ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലാ വൈസ്മെൻ ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ കോളേജിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .
പ്രിൻസിപ്പൽ റീനു ബി ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും പാലാ വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ് ഡോ. ഇഗ്നേഷ്യസ് കോര മുഖ്യപ്രഭാഷണവും നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. അമ്പിളി സി പി , അസിസ്റ്റൻ്റ് ഓഫീസർ ജയിംസുകുട്ടി ജോസഫ് വയലിൽ,വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി റ്റോമി ജോസഫ്, വൈസ്മെൻ ക്ലബ്ബ് ട്രഷറാർ തങ്കച്ചൻ കാപ്പൻ ,
പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ , ഷാജി തകിടിയേൽ. വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളായ ശങ്കർ ബോസ്, ടോം തോമസ് തെക്കേൽ , ഷൈനി ഷാജി, ഫോൻസി ടോം , ഡോക്ടർ മാമച്ചൻ , സിസ്റ്റർ ബിൻസി എഫ് സി സി എന്നിവർ പ്രസംഗിച്ചു.
പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ അൻപതോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു

.jpeg)



0 Comments