പാലാ ചെത്തിമറ്റംകളരിയാമ്മാക്കൽ ചെക്ക്ഡാമിലെ തടയണകൾ നശിപ്പിച്ചു.
മീനച്ചിലാറ്റിൽ ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക് ഡാമിൻറെ തടയിണകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. നാല് പലകകളാണ് നശിപ്പിച്ചിരിക്കുന്നത് ഇതുമൂലം ചെക്ക് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.പാലാ മുനിസിപ്പാലിറ്റി ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളിലെയും നിരവധി കുടിവെള്ള പദ്ധതികൾക്ക് വേനൽക്കാലത്ത് ജലം ലഭ്യമാകുന്നത് കളരിയമാക്കൽ ചെക്ക് ഡാം ഉള്ളതുകൊണ്ടാണ് .
ഏകദേശം (4000) നാലായിരത്തോളം വീടുകളിലും നിരവധി സ്ഥാപനങ്ങളിലും വെള്ളം ലഭ്യമാകുന്നത് ഇവിടെ നിന്നാണ് അതുപോലെ നൂറുകണക്കിന് സ്ഥലത്ത് ജലസേചനത്തിനും ഈ ചെക്ക് ഡാമിലെ ജലം ആണ് ഉപയോഗിക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ചെക്ക് ഡാമോടുകൂടി നിർമ്മിച്ച കേരളത്തിലെ ആദ്യ പാലമാണ് ഇത്. പാലാ മുനിസിപ്പാലിറ്റിക്കാണ് ചെക്ക് ഡാമിൻറെ പരിപാലന ചുമതല.
കഴിഞ്ഞ വേനൽക്കാലത്താണ് കേടുപാട് മൂലം നശിച്ച പലകകൾ മുഴുവൻ മാറ്റി പുതിയത് സ്ഥാപിച്ചത്. ചെക്ക് ഡാമിലെ പലകകൾ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തണമെന്നും അടിയന്തരമായി അവ പുനസ്ഥാപിക്കണമെന്നും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഇടപ്പാടി ജലനിധി കുടിവെള്ള പദ്ധതി ഭാരവാഹിയുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.
കാലവർഷം ആരംഭിക്കുമ്പോൾ തന്നെ ചെക്ക് ഡാം തുറക്കുന്നതിനും തുലാ വർഷം ആരംഭിക്കുമ്പോൾ അടയ്ക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ കൃത്യമായി ഉണ്ടാകണമെന്നും, ഇതിനായി മുനിസിപ്പാലിറ്റി, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്ത് ഭരണസമിതിയെയും റവന്യൂ ഉദ്യോഗസ്ഥരെയും, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെയും, കുടിവെള്ള പദ്ധതി ഭാരവാഹികളെയും ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.




0 Comments