ഈ നേതാവിൽ കണ്ടത് അധികാരം അല്ല! മനുഷ്യനെയും സംസ്കാരത്തെയുമാണ്, കണ്ണുകൾ അറിയാതെ നനഞ്ഞു; വികാരാധീനയായി ആശാ നാഥ്



 താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥ്.  

 തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളനത്തിലാ യിരുന്നു സംഭവം. മേയര്‍ വി വി രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടു വണങ്ങി. 

 തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി നരേന്ദ്ര മോദി തിരിച്ച് ആശാ നാഥിന്‍റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. വികാരാധീനയായ ആശാനാഥ് പിന്നാലെ കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്‍റെയും,  അഭിമാനത്തി ന്റെയും,  കൃതജ്ഞതയുടെയും കണ്ണീരായി രുന്നുവെന്ന് ആശാനാഥ് തന്റെ ഫേസ് ബുക്കിൽ കുറിച്ചു. ഈ നേതാവിൽ കണ്ടത് അധികാരമല്ല, മനുഷ്യനെയും സംസ്കാ രത്തെയുമാണെന്ന് ആശാ നാഥ് എഴുതി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments