സത്യസന്ധതയ്ക്ക് സ്വര്‍ണ്ണത്തിളക്കം; വഴിയില്‍ കിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരികെ നല്‍കി ശശികല


  ശുചീകരണ ജോലിക്കിടയില്‍ കളഞ്ഞു കിട്ടിയ അഞ്ച് പവന്റെ സ്വര്‍ണമാല തിരികെ ഏല്‍പ്പിച്ച് ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ശുചീകരണത്തൊഴിലാളി. മണക്കാട് സ്വദേശിനി ഒ.ആര്‍. ശശികലയാണ് അഞ്ചു ലക്ഷത്തിനുമേല്‍ വില വരുന്ന സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ശുചീകരണ ജീവനക്കാരിയായി വിരമിച്ച ശശികല അവിടെത്തന്നെ ഇപ്പോള്‍ താത്കാലികമായി ജോലി നോക്കുകയാണ്.


കഴിഞ്ഞ ബുധനാഴ്ച രാവിലെ 9 ഓടെ മങ്ങാട്ടു കവല ഫെഡറല്‍ ബാങ്കിന് മുന്നില്‍നിന്നാണ് ശുചീകരണത്തിനിടയില്‍ അഞ്ച് പവന്റെ മാല ശശികലയ്ക്ക് ലഭിക്കുന്നത്. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന കവറിലായിരുന്നു മാല ഉണ്ടായിരുന്നത്. കവറുള്‍പ്പെടെ മാലിന്യവീപ്പയില്‍ കളയാന്‍ കൊണ്ടുപോയെങ്കിലും ഇതിനിടെ കവര്‍ അഴിച്ചു നോക്കിയപ്പോഴാണ് മാല കണ്ടത്. മാല ഉടന്‍തന്നെ ബാങ്ക് മാനേജര്‍ സുബിന്‍ സണ്ണിയെ ഏല്‍പ്പിച്ചു. 


സ്വര്‍ണമാണെന്ന് ഉറപ്പിച്ച ശേഷം മാനേജര്‍ സ്വര്‍ണം തൊടുപുഴ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി പോലീസ് മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉടമയായ ഷേര്‍ളി വിവരമറിഞ്ഞത്. വ്യാഴാഴ്ച ബാങ്കില്‍നിന്ന് പണം എടുക്കാനായി എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന ഷേര്‍ളിയുടെ മാല നഷ്ടപ്പെട്ടത്. 



ഇന്നലെ വൈകുന്നേരം ഷേര്‍ളി കുടുംബസമേതം സ്റ്റേഷനില്‍ എത്തി സിഐ ടി.ജി. രാജേഷില്‍നിന്ന് മാല കൈപ്പറ്റി. ജില്ലാ പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ട്, ശശികല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വര്‍ണം പവന് ഒരു ലക്ഷത്തിനു മേല്‍ വിലയെത്തിയ സാഹചര്യത്തില്‍ ശശികലയുടെ സത്യസന്ധതയ്ക്ക് തിളക്കമേറി. പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശശികലയെ അഭിനന്ദിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments