പുതുവർഷ സമ്മാനമായി പാലാ കൊട്ടാരമറ്റത്ത് ഡിജിറ്റൽ ഹെൽപ് ലൈൻ സർവിസ് ആരംഭിച്ചതായി മുനിസിപ്പൽ കൗൺസിലർ ബിജു മാത്യു പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ....... വീഡിയോ ഈ വാർത്തയോടൊപ്പം



പുതു വർഷ സമ്മാനമായി പാലാ കൊട്ടാരമറ്റത്ത് ഡിജിറ്റൽ ഹെൽപ് ലൈൻ സർവിസ് ആരംഭിച്ചതായി മുനിസിപ്പൽ  കൗൺസിലർ ബിജു മാത്യു പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ....... 

സ്വന്തം ലേഖകൻ

പാലാ:പുതുവർഷ സമ്മാനമായി കൊട്ടാരമറ്റം 24-ാം വാർഡിൽ വാർഡ് കൗൺസിലർ വീടിനോട് ചേർന ഓഫീസിൽ ഒരു ഡിജിറ്റൽ ഹെൽപ് ലൈൻ സർവീസ്  പ്രവർത്തനം ആരംഭിച്ചതായി മുനിസിൽ കൗൺസിലർ ബിജു മാത്യു പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു .


ഈ ഓഫീസിൽ നിന്നും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന എല്ലാവിധ അപേക്ഷകൾ കൊടുക്കുന്നതിനും, വോട്ടർ പട്ടികയുമായി ബന്ധ അപേക്ഷകൾ സാമൂഹ്യക്ഷേമപെൻഷൻ എന്നിങ്ങനെ വാർഡിലെ പൊതുവായ വ്യക്തിപരമായതും ആയ ആവശ്യങ്ങൾക്കും പരമാവധി സഹായം എത്തിക്കുക യെന്നതാണ് ഈ ഹെൽപ്പ് ലൈൻകൊണ്ട് ഉദ്ദേശിക്കുന്നത്. പാലാ മുൻസിപ്പാലിറ്റി കൊട്ടാരമറ്റം  വാർഡിനെ മാതൃക വാർഡാക്കുക എന്ന ഉദ്യേശത്തോടെയാണ് ഓഫീസ് ആരംഭിച്ചതെന്നും കൗൺസിലർ പറഞ്ഞു . 


വീഡിയോ ഇവിടെ കാണാം 👇👇👇




 ഓഫീസിൻ്റെ പ്രവർത്തനസമയം ഞായറാഴ്ചയും പൊതു അവധിദിവസങ്ങൾ ഒഴികെ  പ്രവർത്തി ദിവസങ്ങളിലും രാവിലെ 10മുതൽ വൈകിട്ട് 5 വരെ ആണ്. വാർഡിലെ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നതിന് മാത്രമായി ഒരു മൊബൈൽ ഫോണും കമ്പ്യൂട്ടർ, നെറ്റ്‌വ സംവിധാനവും എല്ലാം ഒരുക്കിയിട്ടുണ്ട്. 


ഒരു തൊഴിൽ, സ്ഥാപന ഉടമ എന്ന നിലയിൽ ഇദ്ധേഹത്തിനുള്ള തിരക്കുകൾക്ക് ഒപ്പം വാർഡിലെ ജനങ്ങൾക്ക് ഏറ്റവും നല്ല സേവനം ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .


പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്  ബിജു മാത്യൂസിൻ്റെ സഹധർമ്മിണി ഷൂബിൻ തോമസ് ഓഫീസിൽ ഉണ്ടാവുംആണ് . ഒപ്പം ഓഫീസിലേക്കുള്ള വഴി പരിചയപ്പെടുത്തുന്നതിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വൈക്കം ആരംഭിക്കുന്ന ഭാഗത്തു കൊട്ടാരമറ്റം കോട്ടപ്പാലം ലിങ്ക് റോഡ് മുതൽ സൂചന ബോർഡും  സ്ഥാപിച്ചിട്ടുണ്ട് .







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments