അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ.
നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിലെ കീഴാള വർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ദേശീയ സെമിനാർ ജനുവരി ആറിന് അൽഫോൻസാ കോളേജിൽ നടക്കും. കോളേജിലെ ചരിത്രവിഭാഗം, മലയാളവിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായാണ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്.
രാവിലെ 9:30 നു കോളേജ് മാനേജർ മോൺ.റവ.ഡോ.ജോസഫ് തടത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യും.
ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവപ്രസാദ് പൊന്നൻ 'നവോത്ഥാന കേരളത്തിലെ കീഴാള വർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് 2:30-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രൊഫ. ആനി ട്രീസ എഫ്രേം 'ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കും.
വൈകുന്നേരം 3:40-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ സെമിനാർ അവസാനിക്കും.
.jpeg)





0 Comments