എൽ ഡി എഫ് നേട്ടങ്ങൾ തമസ്കരിക്കാൻ ബോധപൂർവ്വമായ ശ്രമം - ലോപ്പസ് മാത്യു


എൽ ഡി എഫ് നേട്ടങ്ങൾ തമസ്കരിക്കാൻ ബോധപൂർവ്വമായ ശ്രമം - ലോപ്പസ് മാത്യു  

 എൽ ഡി എഫ് ഗവൺമെൻ്റിൻ്റെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്താതിരിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് കഴിഞ്ഞ ത്രിതല പഞ്ചാഞ്ഞ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. ബി ജെ പിയും യുഡിഎഫും സംയുക്തമായി നടത്തിയ ഈ നീക്കത്തിനിടയിലും ചരിത്രത്തിലാദ്യമായി ഭരണങ്ങാനം പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അധികാരത്തിൽ എത്തുവാൻ കഴിഞ്ഞത് പ്രശംസനീയമാണ്.


 ഭരണങ്ങാനം പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എം സിറിയക് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.


 എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ്, ടോബിൻ കെ അലക്സ്, ടോമി ഉപ്പിട്ടു പാറ ,ആനന്ദ് മാത്യു ചെറുവള്ളിൽ, റ്റി. ആർ ശിവദാസ് , രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി,വി.വി വിജൻ, പഞ്ചായത്ത് പ്രസിഡൻ്റ് സുധാ ഷാജി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്,അനുമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments