കായിക പരിശീലനം മാനസിക ആരോഗ്യത്തിന് അടിസ്ഥാനം : മന്ത്രി റോഷി അഗസ്റ്റിൻ .....കേരള നെറ്റ് ബോൾ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും ആലപ്പുഴയും ഫൈനലിൽ
കേരള നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 & മിക്സഡ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ/ടീച്ചർ എഡ്യൂക്കേഷൻ്റെ ഗ്രൗണ്ടിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കായിക പരിശീലനമാണ് മാനസിക ആരോഗ്യത്തിന് അടിസ്ഥാനം എന്ന വാക്കുകളോടെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം നെറ്റ്ബോൾ ഷൂട്ടൗട്ടിലൂടെയും കായിക മേഖലയിലുള്ള തൻ്റെ താൽപര്യം അറിയിച്ചു. എംഎൽഎ മാണി സി കാപ്പൻ മുഖ്യപ്രഭാഷണവും പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ആമുഖപ്രഭാഷണവും നടത്തി.
കേരള നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് എസ് നജീമുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിന് കോട്ടയം ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോ. സണ്ണി വി സക്കറിയാസ് സ്വാഗതവും സെൻറ് തോമസ് എച്ച്എസ്എസ് പാലാ മാനേജർ. ഫാ ജോസ് കാക്കല്ലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കേരള നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ശില്പ എ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി തെങ്ങും പള്ളിൽ, പാലാ നഗരസഭ കൗൺസിലർ ലീന സണ്ണി, കേരള കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചെയർമാൻ പ്രവീൺ മോഹൻ, ഒളിമ്പിക് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻറ് അവിനാഷ് മാത്യു എന്നിവർ ഉദ്ഘാടന സമ്മേളനത്തിന് ആശംസകൾ അറിയിച്ചു.
സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പാലാ വൈസ് പ്രിൻസിപ്പൽ ഡോ ലവീന ഡൊമിനിക് , പാല നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു മാത്യൂസ്, കോളേജ് ഓഫ് എജുക്കേഷൻ പാല പി ടി എ വൈസ് പ്രസിഡൻറ് ജയിംസ് അഗസ്റ്റിൻ, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻറ് വി എം തോമസ്, ഡെവലപ്മെൻറ് കമ്മിറ്റി ചെയർമാൻ ഡോ പി ടി സൈനുദ്ദീൻ, കേരള നെറ്റ് ബോൾ അസോസിയേഷൻ ട്രഷറർ ജൂഡ് ആൻറണി, കേരള നെറ്റ്ബോൾ അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സാബിറ യു പി, കേരള നെറ്റ് ബോൾ അസോസിയേഷൻ ഡെവലപ്മെൻറ് കമ്മിറ്റി അംഗം ഡോ സതീഷ് തോമസ്, കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ട്രഷറർ സെൻ എബ്രഹാം എന്നിവർ സമ്മേളനത്തിന് സാന്നിധ്യം അറിയിച്ചു.
സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 & മിക്സഡ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി ഡോ. സുനിൽ തോമസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു.
നാളെ നടക്കുന്ന പുരുഷവിഭാഗം ഫാസ്റ്റ് 5 ഫൈനലിൽ പത്തനംതിട്ട ആലപ്പുഴയെയുംവനിതാവിഭാഗം ഫാസ്റ്റ് 5 ഫൈനലിൽ പാലക്കാട് ആലപ്പുഴയെയും നേരിടും. മിക്സഡ് നെറ്റ് ബോളിൽ പത്തനംതിട്ട പാലക്കാടുമായി മത്സരിക്കും. വിജയികൾക്ക് രാജ്യസഭ എം പി ജോസ് കെ മാണി പുരസ്കാരങ്ങൾ നല്കും.






0 Comments