കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കെ.പി റെജിയെ തെരഞ്ഞെടുത്തു



കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാനപ്രസിഡൻ്റ് കെ.പി റെജിയെ അക്കാദമി ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മാധ്യമം ന്യൂസ് എഡിറ്ററാണ്. 

മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് , കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൈരളി ന്യൂസ് ന്യൂസ് എഡിറ്റർ പി.വി.കുട്ടൻ , ദേശാഭിമാനി മാനേജർ ഒ.പി സുരേഷ്, എന്നിവരടങ്ങുന്ന 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. 


കൊച്ചി മെട്രോ റെയിൽ വികസനത്തെ തുടർന്ന് നഷ്ടമാകുന്ന നിലവിലെ ആസ്ഥാന മന്ദിരത്തിന് പകരം 31. 56 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ രൂപരേഖ യോഗം അംഗീകരിച്ചു. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ എസ് എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments