തീക്കോയി പാലാ രൂപതയിലെ ഏറ്റവും മികച്ച സൺഡേ സ്‌കൂൾ
പാലാ രൂപതയിലെ ഏറ്റവും മികച്ച വിശ്വാസപരിശീലന കേന്ദ്രമായി തീക്കോയി സെന്റ് മേരീസ് ഫൊറോനാ സണ്ഡേസ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. സി വിഭാഗത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ശതാബ്ദിവർഷത്തിൽ പ്രവേശിച്ചിരിക്കുന്ന തീക്കോയിക്ക് ഇരട്ടി മധുരമായി ഇതുമാറി.
നാലാം തവണയാണ് തീക്കോയി ഒന്നാം സ്ഥാനം നേടുന്നത്.2000.2022,2024, 2026 വർഷങ്ങളിലാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. തീക്കോയി കഴിഞ്ഞ കുറേവർഷങ്ങളായി ബെസ്റ്റ് 5 ൽ ഉൾപ്പെട്ടുവരുന്നുമുണ്ട്.
നിരന്തരമായി പുലർത്തിവരുന്ന പ്രവർത്തനമികവാണ് ഈ പുരസ്കാരത്തിലൂടെ വെളിവാകുന്നതെന്ന് തീക്കോയി ഫൊറോനാ പള്ളി വികാരി വെരി റവ ഡോ ജോർജ് വെട്ടുകല്ലേൽ പറഞ്ഞു. പുരസ്‌കാരലബ്ധി വിശ്വാസപരിശീലനപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ഡയറക്ടർ റവ ഫാ ടോം വാഴയിൽ അഭിപ്രായപ്പെട്ടു.




0 Comments