കടനാട് ഫൊറോന പള്ളി; പത്താം തിയതി തിരുനാളും ഊട്ടു നേർച്ചയും നാളെ (20 - 1 - 26)
തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിന് നാളെ കൊടിയിറങ്ങും.
പത്തു ദിവസം നീണ്ടുനിന്ന തിരുനാളിൻ്റെ ഇടവകക്കാരുടെ തിരുനാളാണ് നാളെ ആഘോഷിക്കുന്നത്. ഭക്തജനത്തിരക്കുമൂലം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിന് ഇടവക ജനങ്ങൾക്ക് സാധിക്കാതെ വരുന്നതിനാലാണ് വിശുദ്ധൻ്റെ തിരുനാൾ എല്ലാ വർഷവും ജനുവരി 20 ന് ( പത്താം തിയതി തിരുനാൾ)വീണ്ടും ആഘോഷിക്കുന്നത്.
രാവിലെ 9 ന് സെബാസ്റ്റ്യൻ നാമധാരി സംഗമം . 9.30 ന് ആഘോഷമായ തിരുനാൾ റാസ,സന്ദേശം - ഫാ. ജോർജ് പോളച്ചിറകുന്നുംപുറം, ഫാ.ജോർജ് തെക്കേ ചൂരനോലിൽ, ഫാ ജോർജ് ഞാറ്റുതൊട്ടിയിൽ എന്നിവർ കാർമികരായിരിക്കും. 12 ന് പ്രദക്ഷിണം. ഒന്നിന് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ ഊട്ടുനേർച്ച. വൈകിട്ട് 430 ന് പരിശുദ്ധ കുർബാന - ഫാ. അഗസ്റ്റിൻ പീടികമലയിൽ.
5000 പേർക്ക് ഊട്ടുനേർച്ച ഒരുക്കി കത്തോലിക്ക കോൺഗ്രസ്
അയ്യായിരം പേർക്ക് ഊട്ടുനേർച്ച തയ്യാറാക്കി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ്. തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുന്നാ ളിൻ്റെ സമാപന ദിവസമായ നാളെ (20-1- 26) ഉചയ്ക്ക് ഒന്നിനാണ് ഊട്ടുനേർച്ച വിളമ്പുന്നത്. ഏഴാമത് തവണയാണ് കത്തോലിക്ക കോൺഗ്രസ് ഊട്ടു നേർച്ച തയ്യാറാക്കുന്നത്.
ചോറ്, മീൻകറി, കാളൻ, തോരൻ ,അച്ചാർ എന്നിവ അടങ്ങിയ നേർച്ചസദ്യയാണ് തയ്യാറാക്കുന്നത്.
ഫൊറോന വികാർ ഫാ. ജോസഫ് പാനാമ്പുഴ, വികാർ ഇൻ ചാർജ് ഫാ. ജോസഫ് അരിമറ്റത്തിൽ, സഹവികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കും.




0 Comments