തീക്കോയി - വാഗമൺ റോഡ് മാലിന്യ കൂമ്പാരത്താൽ പൊറുതിമുട്ടി.





 തീക്കോയി മുതൽ വാഗമൺ വരെയുള്ള റോഡിന്റെ ഇരുവശവും മാലിന്യ കൂമ്പാരത്താൽ യാത്രക്കാർ പൊറുതിമുട്ടി.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പാതയോരമാണ് മാലിന്യ അഭിഷേകത്താൽ വീർപ്പുമുട്ടുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ആണ് വാഗമണ്ണിലേക്ക് കടന്നുവരുന്നത്.


നാളുകൾ ഏറെയായിട്ടും  ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുവാൻ ആവശ്യമായ പാതയോര വിശ്രമ കേന്ദ്രമോ ബാത്റൂം സൗകര്യമോ ഒന്നും നിലവിലില്ലാത്തത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നത് തീരെ നിസ്സാരമല്ല.പാതയോരങ്ങളുടെ  ഇരുവശവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളുമാണ് ഉള്ളത്.


ഓരോ ദിവസവും ഇത്തരം വേസ്റ്റുകൾ കുമിഞ്ഞുകൂടുന്നതുമൂലം പരിസര ശുചിത്വമില്ലായ്മയും അന്തരീക്ഷം മലിനീകരണവും കൂടി വരികയാണ്.പ്രകൃതി സൗന്ദര്യവും ശുദ്ധമായ വായുവും വെള്ളവും ഒക്കെ ലഭിക്കുന്ന വെള്ളികുളം വാഗമൺ പ്രദേശങ്ങൾ ഇപ്പോൾ മലീമസമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഉള്ളത്. അന്യ സ്ഥലങ്ങളിൽ നിന്നും മാലിന്യ വസ്തുക്കൾ കൊണ്ടുവന്ന് വിജനമായ പ്രദേശത്ത് തള്ളുന്നതും പതിവായ കാഴ്ചയാണ്.



ഇത്തരം കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവി ക്യാമറകൾ വെറും നോക്കുകുത്തികളായി നിൽക്കുന്ന അവസ്ഥയാണുള്ളത്.വാഗമണ്ണിലേക്ക് കടന്നുവരുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമ സങ്കേതം ഒരുക്കിയും ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബാത്റൂം സൗകര്യവുമൊക്കെ ഏർപ്പെടുത്തി ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്താൻ അധികാരികൾ തയ്യാറാകണമെന്ന് വെള്ളികുളം എ.കെ. സി. സി .യോഗം അഭിപ്രായപ്പെട്ടു. 


അനധികൃതമായി റോഡിൽ തള്ളുന്ന ഭക്ഷണ പാത്രങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നതിന് വേണ്ടി വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പാതയോരങ്ങളിൽ യാത്രക്കാർക്ക് തടസ്സമായി നിൽക്കുന്ന തടികൾനീക്കം ചെയ്തും വാഹനങ്ങളുടെ കാഴ്ച മറക്കുന്ന പള്ളകൾ വെട്ടിത്തെളിച്ചും യാത്ര സൗകര്യം സുഗമമാക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.


ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തിച്ചേരുന്ന വാഗമൺ റോഡിൻ്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ,അമൽ ബാബു ഇഞ്ചയിൽ ജിജി വളയത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments