ഫോട്ടോ എടുത്തതു കൊണ്ട് എല്ലാവരും പ്രതികളാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.


  ഫോട്ടോ എടുത്തതു കൊണ്ട് എല്ലാവരും പ്രതികളാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 
ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തു വന്നതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും വന്നില്ലേയെന്നും സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു. 


 അടൂര്‍ പ്രകാശിന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ടയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. അന്ന് കള്ളനല്ലല്ലോ ഇയാളെന്നും സതീശന്‍ പറഞ്ഞു. ബാംഗ്ലൂരില്‍ വെച്ചുള്ള ഫോട്ടോ ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊന്നും എനിക്കറിയില്ല, അടൂര്‍ പ്രകാശിനോട് ചോദിച്ചാല്‍ അദ്ദേഹം അതിന്റെ ഡീറ്റെയില്‍സ് പറഞ്ഞു തരുമെന്ന് വിഡി സതീശന്‍ മറുപടി നല്‍കി.  


മണ്ഡലത്തിലുള്ള ആളെന്ന നിലയില്‍ പരിചയം ഉണ്ടാകും. പക്ഷെ സ്വര്‍ണ്ണക്കൊള്ളയുമായി അടൂര്‍ പ്രകാശിന് എന്തു ബന്ധമാണുള്ളത്. ഇത് ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടന്ന കൊള്ളയല്ലേ. ഇതില്‍ മറ്റുള്ളവരെ കൂടി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്തി നാണ്?. അവര്‍ക്കെന്ത് ബന്ധമാണുള്ളത് എന്നും സതീശന്‍ ചോദിച്ചു. 


 കടകംപള്ളി സുരേന്ദ്രന്‍ അന്ന് ദേവസ്വം മന്ത്രിയാണ്. ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ നിയമനമാണ്. ഇത്രയും ഗുരുതരമായ പ്രശ്‌നം അവിടെ നടന്നപ്പോള്‍ മന്ത്രി അറിഞ്ഞില്ല എന്നു പറയാന്‍ പറ്റില്ല. എന്താണ് അവിടെ നടക്കുന്നത് എന്നു മന്ത്രി അറിയണം. പോറ്റി സോണിയാഗാന്ധിയെ കാണാന്‍ പോയത് അടൂര്‍ പ്രകാശു വഴിയാണോ എന്നൊന്നും തനിക്കറിയില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments