ഈ വര്‍ഷത്തെ അമ്പാടി ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരത്തിന് ചെറുകഥാകൃത്ത് കുമാരി എന്‍. കൊട്ടാരം അര്‍ഹയായി.
നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന മണ്‍മറഞ്ഞുപോയ അമ്പാടി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം. ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹയായ പ്രശസ്ത ചെറുകഥാകൃത്ത് കുമാരി എന്‍. കൊട്ടാരം മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള ചെറുകഥാശാഖയില്‍ പവര്‍ത്തിച്ചു വരികയാണ്. മലയാളത്തിലെ നിരവധി ആനുകാലികങ്ങളില്‍ ഇവരുടെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരം ഉള്‍പെടെ നിരവധി പുസ്തകങ്ങള്‍ ഇവരുടേതായുണ്ട്.
ഫെബ്രുവരി 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 3 ന് ഏഴാച്ചേരി നാഷണല്‍ ലൈബ്രറി അങ്കണത്തില്‍ ചേരുന്ന സാംസ്‌കാരിക സംഗമത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഏഴാച്ചേരി നാഷണല്‍ ലൈബ്രറി സെക്രട്ടറി മനോജ് എം.ആര്‍. മഞ്ചേപ്പിള്ളില്‍ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments