കോട്ടയം പള്ളം സ്വദേശി യുകെയിൽ മരിച്ചു



 ഉറക്കത്തിനിടയിൽ ശാരീരിക ആസ്വസ്‌ഥതയെ തുടർന്ന് കോട്ടയം പള്ളം സ്വദേശി മരിച്ചു. ചെർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ് (47) ആണ് മരിച്ചത്. 


 ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാൻ കിടന്ന ലിജുവിന് പുലർച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാ യിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം അടിയന്തിര വൈദ്യസഹായം തേടിയെങ്കിലും ജീവൻ നില നിർത്താൻ സാധിച്ചില്ല. 


 രണ്ടര വർഷം മുൻപാണ് സ്വകാര്യ നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഭാര്യ ലിൻസി ഫിലിപ്പിന് ഒപ്പം ജേക്കബ് ലിജുവും മക്കളായ റയാൻ ജോർജ് ജേക്കബ് (13), റീമാ റേച്ചൽ ജേക്കബ് (11) എന്നിവരും യുകെയിൽ എത്തുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments