ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു, സംഭവം പാമ്പാടി ഇല്ലിവളവിൽ

 

കോട്ടയം  പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത്.  


മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോൾ അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന്  അകത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപ ത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 


 ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.   മക്കൾ: സുദീപ്, സുമിത്, സുബിത. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments