സിവിൽ സർവ്വീസ്: റോഷ്ണി തോംസണുമായി മുഖാമുഖം സംഘടിപ്പിക്കുന്നു
ഇന്ത്യൻ സിവിൽ സർവ്വീസിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ ഐ എഫ് എസ്സുമായി സംവദിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അവസരമൊരുക്കുന്നു. ഫെബ്രുവരി 3 ന് രാവിലെ 11 ന് അരുണാപുരത്തെ സൺ സ്റ്റാർ കൺവെൻഷൻ സെൻ്ററിലാണ് റോഷ്ണി തോംസണുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സിവിൽ സർവ്വീസിനെക്കുറിച്ചും ഇന്ത്യൻ ഫോറിൻ സർവ്വീസിനെക്കുറിച്ചും ചടങ്ങിൽ വിശദീകരിക്കും.
സിവിൽ സർവ്വീസിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. എട്ടാം ക്ലാസ് മുതലുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ജനുവരി 31 നകം 9447702117 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.




0 Comments