പാലാ ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക് ഡാം..... നിജസ്ഥിതി മനസ്സിലാക്കാൻ പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു ഇന്ന് സ്ഥലം സന്ദർശിച്ചു....കുടിവെള്ള പ്രശ്നം രൂക്ഷമാക്കാതെ ചെക്ക് ഡാം ശുചീകരിക്കാൻ കരാറുകാരന് , ചെയർപേഴ്സൺ നിർദ്ദേശം നൽകി.
Yes vartha follow up 5
ചെക്ക്ഡാമിൻ്റെ പ്രശ്നങ്ങൾ പ്രദേശവാസികളടക്കമുള്ളവരോട് ചെയർപേഴ്സൺ ചോദിച്ചറിഞ്ഞു.
ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും, പ്ലാസ്റ്റിക്കും നീക്കം ചെയ്യാനായി ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിൽ നിന്നും കാരാറെടുത്തിരിക്കുന്നയാൾ , ഈ തടിപലകകൾ അവ മറ്റൊരിടത്ത് സൂക്ഷിച്ചു മാറ്റി വച്ചിരിക്കുകയാണെന്നറിയാൻ കഴിഞ്ഞതായി ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം പറഞ്ഞു
ഇല്ലിമുളകൾ , തടികൾ , എക്കൽ മണ്ണ് , പ്ലാസ്റ്റിക് കുപ്പികൾ , ചില്ല് മദ്യക്കുപ്പികൾ അടക്കം മാലിന്യ കൂമ്പാരം ഡാമിൽ തങ്ങി നിൽക്കുന്നതിനാൽ ക്ലീനിംഗ് അതീവ ദുഷ്ക്കരമാണെന്നും ജലനിരപ്പ് കുറച്ചെങ്കിലും താഴ്ത്താതെ മാലിന്യം നീക്കൽ നടപടികൾ അസാധ്യമാണെന്നും കരാറുകാരൻ സിന്തോൾ തോമസ് അറിയിച്ചു.
ജലനിരപ്പ് ക്രമാതീതമായി താഴ്ത്തുന്നതു വഴി പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്നം രൂക്ഷമാക്കാതെ , മാലിന്യം നീക്കൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ചെയർ പേഴ്സൺ കരാറുകാരന് നിർദ്ദേശം നൽകി.
കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ , ബിജു പുളിക്കകണ്ടം , സിജി ടോണി , ബിജു വരിയ്ക്കയാനി എന്നിവരോടൊപ്പമാണ് ചെയർപേഴ്സൺ കളരിയാമ്മാക്കൽ ചെക്ക്ഡാം സന്ദർശിച്ചത്.
.jpeg)
.jpeg)




0 Comments