രാമപുരം കോളേജിൽ 'ഫെയർവെൽ 2026' നടത്തി.


രാമപുരം കോളേജിൽ 'ഫെയർവെൽ 2026' നടത്തി.

രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2026 ൽ പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികളുടെ ഫെയർവെൽ നടത്തി. എൻ്റെ ജീവിതത്തിൻ്റെ മുൻപോട്ടുള്ള പ്രയാണത്തിൽ മാർ ആഗസ്തീനോസ് കോളേജ് പകർന്നു നൽകിയ മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കുമെന്നും, സ്നേഹവും സത്യസന്ധതയും എന്റെ ജീവിതവഴികളിൽ എന്നും വഴികാട്ടിയായിരിക്കുമെന്നും  കത്തുന്ന മെഴുകുതിരിയുടെ സാക്ഷ്യത്തിൽ പ്രതിജ്ഞയെടുത്താണ് വിദ്യാർത്ഥികൾ പടിയിറങ്ങിയത്.


കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം  അധ്യക്ഷത വഹിച്ചു. ഫെയർവെൽ ഉദ്‌ഘാടനം നിഷ ജോസ് കെ. മാണി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്,  അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്,  പ്രകാശ് ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി.ജെ. വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments